Friday, November 6, 2009

ലൗ ജിഹാദെന്ന സാങ്കല്‍പിക -സംഘടനയുടെ പേരില്‍ കേരളീയ സമൂഹത്തില്‍ വര്‍ഗീയ വിഷം ചുരത്താനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ സംയുക്തപ്രസ്താവന ആവശ്യപ്പെട്ടു. കലാലയങ്ങളില്‍ നടക്കുന്ന പ്രണയങ്ങള്‍ക്ക് മതവര്‍ണം നല്‍കി സമുദായങ്ങള്‍ക്കിടയില്‍ പരസ്പര ഭീതിയും അവിശ്വാസവും വളര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ കേരളീയ സമൂഹം തയ്യാറാവണം. മതജാതി പരിഗണനകള്‍ക്കതീതമായി നടക്കുന്ന പ്രണയങ്ങളെയും പ്രണയവിവാഹങ്ങളെയും വര്‍ഗീയായുധമാക്കാനുള്ള നീക്കം കേരളത്തിന്റെ മതസൗഹാര്‍ദ പാരമ്പര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്. വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെപോലും ചോദ്യം ചെയ്യുന്ന ഫാഷിസ്റ്റ് മനോഘടനയാണ് ഇത്തരം വിവാദങ്ങളെ ശക്തിപ്പെടുത്തുന്നത്. സ്വന്തം ജീവിതത്തെ നിര്‍ണയിക്കാന്‍ സാധിക്കാത്ത നിഷ്‌ക്രിയ സ്വത്വമാണ് സ്ത്രീകളുടേതെന്ന ഫ്യൂഡല്‍ പുരുഷ യുക്തിയാണ് ഈ പ്രചരണങ്ങളില്‍ മുഴച്ചുകാണുന്നത്. വസ്തുതകളുടെ പിന്‍ബലമില്ലാത്ത ലൗ ജിഹാദിനെ കുറിച്ചുള്ള പ്രചാരണങ്ങളെ ഏറ്റുപിടിക്കുന്ന മാധ്യമങ്ങളുടെയും സാമുദായിക സംഘടനകളുടെയും നിലപാട് തിരുത്തപ്പെടേണ്ടതാണ്. ലൗ ജിഹാദ് വിവാദത്തിന്റെ പിറകിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാന്‍ സാംസ്‌കാരിക കേരളം ആര്‍ജവം കാണിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ ഒപ്പുവെക്കുന്നവര്‍

ജസ്റ്റിസ് വി. ആർ‍. കൃഷ്ണയ്യര്‍ | ഡോ. കെ. എന്‍. പണിക്കര്‍ | ഡോ. എന്‍. എ. കരീം | ഒ. അബ്ദുറഹ്മാന്‍ | സ്വാമി വിശ്വഭദ്രാനന്ദ | ശക്തിബോധിനി | കെ. പി. രാമനുണ്ണി | ടി. ഡി. രാമകൃഷ്ണന്‍ | കെ. അജിത | ഡോ. ജെ. ദേവിക | സി. എസ്. ചന്ദ്രിക | സി. ആർ‍. നീലകണ്ഠന്‍ | പി.ടി. കുഞ്ഞുമുഹമ്മദ് | ആർ‍. ഉണ്ണി | ജി. പി. രാമചന്ദ്രന്‍ | ജെ. രഘു | കെ. സി. വര്‍ഗീസ് | പി. മുജീബ് റഹ്മാന്‍ |
കെ. കെ. കൊച്ച് | കെ. എം. സലീം കുമാര്‍ | കെ. ബാബുരാജ് | എം. ബി. മനോജ് | എം. ആർ‍. രേണുകുമാര്‍ | താഹ മാടായി |
പ്രവീണ കോടോത്ത് | കെ. പി. സേതുനാഥ് | ഡോ. അജയശേഖര്‍ | ഷംശാദ് ഹുസൈന്‍ | ഗീഥ | വി. സി. ജെന്നി | ജോര്‍ജ് ജേക്കബ് |

No comments:

Post a Comment