Tuesday, November 10, 2009

ലൗ ജിഹാദ്: വര്‍ഗീയ വത്കരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുക

തേഞ്ഞിപ്പലം: കേരളത്തിലെ സര്‍കലാശാലകളെ എ.കെ.ജി സെന്ററുകളക്കാന്‍ നടത്തുന്ന  കുല്‍സിത ശ്രമങ്ങളില്‍ നിന്ന് സി.പി.എം പിന്തിരിയണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ മാര്‍ക്‌സിറ്റ് ഭീകരവാഴ്ച്ചക്കെതിരെ നടന്നുവരുന്ന അനിശ്ചിതകാല റിലെ നിരാഹാര സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് ലെവി കൊടുക്കാത്തതിന്റെ പേരില്‍ അധ്യാപകരെ പുറത്താക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തെ പുറംതള്ളി ഏകാധിപത്യത്തെ സ്ഥാപിക്കാനാണ് ഇടതുപക്ഷ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നത്. ഇത്തരം കാടത്തങ്ങള്‍ക്കെതിരെ ജനകീയ സമരങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും വിജയംവരെ സമരത്തിന് പിന്തുണയുമായി എസ്.ഐ.ഒ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
റിലെ നിരാഹാര സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് നടന്ന പ്രകടനത്തിന് സംസ്ഥാന കാമ്പസ് കണ്‍വീനര്‍ കെ.എസ്. നിസാ‍ർ, കാമ്പസ് സമിതിയംഗങ്ങളായ ശറഫുദ്ദീന്‍ കൂട്ടിൽ, റബീഹ് മുഹമ്മദ്, അനസ് ഇരുമ്പുചോല എന്നിവര്‍ നേതൃത്വം നില്‍കി.

No comments:

Post a Comment