Friday, November 13, 2009

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്‌.ഐ.ഒ വിന്‌ തിളക്കമാർന്ന വിജയം

കോഴിക്കോട്‌:കാലിക്കററ്‌ യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്‌.ഐ.ഒ സ്ഥാനാർതികൾ തിളക്കമാർന്ന വിജയം നേടി. സർഗ്ഗാത്മക സംവാദങ്ങൾ കൊട്ടിയടച്ച്‌ കാമ്പസുകളിൽ ഏകധ്രുവ സാമ്രാജ്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ പോരാട്ടത്തിലൂടെയാണ്‌ എസ്‌.ഐ.ഒ പ്രവർത്തകർ വിജയം വരിച്ചത്‌. മൂന്ന്‌ കോളേജുകളി എസ്‌.ഐ.ഒ ഒറ്റക്കും എച്ച്‌.എം കോളേജ്‌ മഞ്ചേരിയിൽ എം.എസ്‌.എഫ്, എസ്.ഐ.ഒ മുന്നണിയും യൂണിയന്‍ നേടുകയുണ്ടായി. കോഴിക്കോട്‌ ഫറോഖ്‌ കോളേജിൽ വൈസ്‌ ചെയർമാന്‍ സ്ഥാനം വിജയിച്ചുകൊണ്ട്‌ എസ്‌.ഐ.ഒ പുതിയ ചരിത്രമെഴുതി. കൂടാതെ പി.എസ്‌.എം.ഒ കോളേജ്‌ തിരൂരങ്ങാടി, യൂണിറ്റി കോളേജ്‌ മഞ്ചേരി എന്നിവിടങ്ങളി യു.യു.സി, വൈസ്‌ ചെയർമാൻ‍, ജോയിന്‍ സെക്രട്ടറി തുടങ്ങിയ ജനറൽ സീറ്റുകൾ എസ്‌.ഐ.ഒ പിടിച്ചെടുത്തു. വിക്‌ടോറിയ കോളേജ്‌ പാലക്കാട്‌, ടി.എം ജി തിരൂർ എം.ഇ.എ.എസ്‌.എസ്‌ അരീക്കോട്‌, മജ്‌ലിസ്‌ പുറമണ്ണൂർ എം.ഇ.എസ്‌ വളാഞ്ചേരി, എം.എ.എം.ഒ മണാശ്ശേരി, ജാമിഅ നദ്‌വിയ എടവണ്ണ, ഫറോഖ്‌ കോളേജ്‌ എന്നിവിടങ്ങളായി നിരവധി അസോസിയേഷന്‍ സെക്രട്ടറിമാരും ക്ലാസ്‌ പ്രതിനിധികളും എസ്‌.ഐ.ഒവിനുണ്ട്‌.
കേരളീയ കാമ്പസുകളിൽ എസ്‌.ഐ.ഒ ഉയത്തിയ മുദ്രാവാക്യങ്ങൾക്കും സമരങ്ങൾക്കുമുള്ള അംഗീകാരമാണ്‌ ഈ തിളക്കമാർന്ന വിജയമെന്നും വിജയിച്ച യൂണിയന്‍ ഭാരവാഹികൾ കാമ്പസുകളിൽ വിദ്യാർഥി-വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ സർഗ്ഗത്മക പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും എസ്‌.ഐ.ഒ സംസ്ഥാന കാമ്പസ്‌ കണ്‍വീനർ കെ.എസ്‌ നിസാർ പറഞ്ഞു. എസ്‌.ഐ.ഒ ബാനറിലും മുന്നണിയിലും മത്സരിച്ച മുഴുവന്‍ സ്ഥാനാർഥികളെയും അദ്ദേഹം അഭിനന്ദിച്ചു

No comments:

Post a Comment